ജന്തര്‍മന്തറില്‍ സി ജെ പിയുടെ മിന്നല്‍ സമരം; പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി

Wait 5 sec.

ന്യൂഡല്‍ഹി | ഡല്‍ഹി പോലീസിന്റെ കനത്ത സുരക്ഷാവലയവും നിരോധനാജ്ഞയും മറികടന്ന് ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ മിന്നല്‍ സമരം നടത്തി. പാര്‍ലിമെന്റ് സ്ട്രീറ്റിന് സമീപത്തെ ഇടവഴിയിലൂടെയെത്തി പ്രവർത്തകർ മതില്‍ ചാടിക്കടന്ന് അകത്തുകയറുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ച സി ജെ പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.ജന്തര്‍മന്തര്‍ സമരവേദിയായി തുടരണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി രാഹുല്‍ ഗാന്ധി തങ്ങളുടെ പേര് പരാമര്‍ശിക്കാത്തതില്‍ പരാതിയില്ലെന്നും അറിയിച്ചു.ഇതിനിടെ കൊണാട്ട് പ്ലേസിലും ജന്‍പഥിലും എന്‍ എസ്‍ യു, എ ഐ എസ് എഫ്, ദിശ എന്നീ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചും ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമവും പോലീസുമായി സംഘര്‍ഷത്തിനിടയാക്കിയിരുന്നു.Content Highlights: Crococh Janata Party leaders breached security to stage a flash protest at Jantar Mantar in New Delhi despite restrictions. Police detained key CJP leaders including Ashutosh Ranka after they scaled walls to reach the site. Protests by student groups near Connaught Place also led to police clashes.