‘കലാച്ചി’ കോപ്പിയടിയെന്ന ആരോപണം; ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീര കോടതിയിൽ

Wait 5 sec.

എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് നോവലിസ്റ്റ് കെ.ആർ. മീര. കെ.ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവൽ തന്റെ കൃതിയായ ‘സിൻ’ എന്ന നോവലിന്റെ കോപ്പിയാണെന്ന ഹരിത സാവിത്രിയുടെ ആരോപണമാണ് കേസിന് ആധാരം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നവംബർ ഏഴിന് കേസ് പരിഗണിക്കും.കെ.ആർ. മീരയുടെ സാഹിത്യപ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ഹരിത സാവിത്രി ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് പരാതിയിലെ പ്രധാന വാദം. ‘സിൻ’, ‘കലാച്ചി’ എന്നീ നോവലുകളുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു.2026 മേയ് അഞ്ചിന് ഹരിത സാവിത്രി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പും തുടർന്നുണ്ടായ സാമൂഹികമാധ്യമ പ്രതികരണങ്ങളും ചാനൽ അഭിമുഖങ്ങളും കെ.ആർ. മീരയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.ഇതുമായി ബന്ധപ്പെട്ട് കെ.ആർ. മീര അഭിഭാഷകനായ എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഹരിത സാവിത്രി നോട്ടീസിന് മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്.The post ‘കലാച്ചി’ കോപ്പിയടിയെന്ന ആരോപണം; ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീര കോടതിയിൽ appeared first on ഇവാർത്ത | Evartha.