സനയിലെ എണ്ണ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഹൂതികള്‍; ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനാ ഓഫീസുകളില്‍ ഇസ്‌റാഈല്‍ റെയ്ഡ്

Wait 5 sec.

സന | യമന്‍ പെട്രോളിയം കമ്പനിക്ക് ചുറ്റുമുള്ള പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന ഉത്തരവിട്ടതിന് പിന്നാലെ, സനയിലെ ഒരു എണ്ണ കേന്ദ്രം ആക്രമിക്കപ്പെട്ടു. ഹൂതി അനുകൂല മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. നഗരത്തിന് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും റിയാദിലും ദമാമിലും കടുത്തതും വേദനാജനകവുമായ തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.യമനിലെ തായിസ് പ്രവിശ്യയില്‍ ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് വയസ്സുള്ള കുട്ടിയടക്കം കുറഞ്ഞത് അഞ്ച് സാധാരണ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യമന്‍ ടി വി ചാനല്‍ റിപോര്‍ട്ട് ചെയ്തു. തായിസ് ഗവര്‍ണറേറ്റ് മനുഷ്യാവകാശ ഓഫീസിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.അതിനിടെ, മധ്യ റമല്ലയിലെ ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളില്‍ ഇസ്‌റാഈല്‍ സേന റെയ്ഡ് നടത്തി. റെയ്ഡില്‍ ഫയലുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമത്തിനിടെ, ഒരു കുട്ടിയും രണ്ട് മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു.Content Highlights:The Houthis reported that an oil facility in Sanaa was targeted in recent escalations. Meanwhile, Israeli forces conducted raids on Palestinian human rights organization offices. These developments mark a significant escalation in the ongoing regional conflict.