സിറാജ് കാമ്പയിന്‍;ക്യാമ്പസ് വായനാ പ്രചാരണങ്ങള്‍ക്ക് തുടക്കം

Wait 5 sec.

പെരിന്തല്‍മണ്ണ |  സിറാജ് ദിന പത്രത്തിന്റെ പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് കാമ്പസ് സിന്റിക്കേറ്റിന് കീഴില്‍ ജില്ലയിലെ ക്യാമ്പസുകളിലെ ലൈബ്രററികളിലേക്ക് പത്രം നല്‍കി നടത്തുന ക്യാമ്പസ് വായനാ പ്രചാരണത്തിന് തുടക്കമായി. ജില്ലാ ഉദ്ഘാടനം അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നടന്നു.പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഖാദര്‍ പത്രം ഏറ്റുവാങ്ങി. എസ് എസ് എഫ് ജില്ലാ ജന.സെക്രട്ടറി ടി എം ശുഹൈബ്,സെക്രട്ടറി നജ്മുദ്ധീന്‍ ഇര്‍ഫാനി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രിള്‌വാന്‍ എളയൂര്‍, അനസ് പുത്തനങ്ങാടി, സ്വഫ്‌വാന്‍ വിളയില്‍ പങ്കെടുത്തു.Content Highlights: SSF Campus Syndicate launched the Campus Siraj reading campaign by distributing Siraj newspapers to campus libraries across the district. The district-level inauguration took place at Angadipuram Government Polytechnic College, where Principal Abdul Khadar received the newspaper copy.