എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Wait 5 sec.

കാസര്‍കോട്|കാസര്‍കോട് തളങ്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന സൈനുല്‍ ആബിദീന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ ഉദയന്‍, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്‍കുമാര്‍ ഉള്‍പ്പെടെ 21 പ്രതികളെയാണ് കോടതി വെറുത വിട്ടത്. കേസിലെ എട്ടാം പ്രതി ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.2014 ഡിസംബര്‍ 22ന് രാത്രി 10 മണിയോടെയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ പിതാവിന്റെ മുന്നിലിട്ട് സൈനുല്‍ ആബിദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെയാണ് സൈനുൽ ആബിദിന് നേരെ ആക്രമണമുണ്ടായത്. മുഹമ്മദ് കുഞ്ഞി രണ്ട് വര്‍ഷം മുന്‍പ് കര്‍ണാടകയില്‍ നടന്ന ഒരു വാഹന അപകടത്തില്‍ മരിച്ചിരുന്നു.Content Highlights:A Kasaragod court acquitted all 21 RSS-BJP activists in the 2014 murder case of SDPI worker Zainul Abideen. Abideen was hacked to death in front of his father at their shop near Kasaragod old bus stand. The acquittal was issued by the Kasaragod District Additional Sessions Court.