ന്യൂഡല്ഹി | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്ക്കായി അണ് എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല് നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്ക്കാര്.രജിസ്ട്രാര് ജനറല് ഓഫ് ഇന്ത്യ(ആര് ജി ഐ) മൃത്യഞ്ജയ് കുമാര് നാരായണ് പുറപ്പെടുവിച്ച പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും എന്യുമറേറ്റര്മാരായി അധ്യാപകരെയും ക്ലാര്ക്കുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കാന് പൂര്ണ അധികാരമുണ്ടാകും. കേന്ദ്ര സംസ്ഥാന സര്ക്കാരുകള്, തദ്ദേശ സ്ഥാപനങ്ങള്, പൊതുമേഖല സ്ഥാപനങ്ങള്, ബാങ്കുകള്, കമ്പനികള് എന്നിയിലെ ക്ലാര്ക്കുമാരെയും പുതിയ ഭേദഗതി പ്രകാരം സെന്സസ് ഓഫീസര്മാരായി നിയമിക്കാം.ഇതുമായി ബന്ധപ്പെട്ട 1990ലെ സെന്സസ് ചട്ടങ്ങളിലാണ് കേന്ദ്രസര്ക്കാര് ഭേദഗതി വരുത്തിയത്. സ്വകാര്യ സ്കൂള് അധ്യാപകരെ സെന്സസ് പ്രവര്ത്തികള്ക്ക് നിയോഗിക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികള് സ്റ്റേ ഉത്തരവുകള് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്ക്കാരിന്റെ നീക്കം. സ്വകാര്യ അണ് എയ്ഡഡ് സ്കൂളിലെ ജീവനക്കാര് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില് വരില്ലെന്നും അതിനാല് അവരെ നിര്ബന്ധിതമായി സെന്സസ് ജോലിക്ക് നിയോഗിക്കാന് സര്ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി അലഹബാദ്, ബോംബെ, പഞ്ചാബ് – ഹരിയാന ഹൈക്കോടതികള് അധ്യാപകര്ക്ക് അനുകൂലമായി സ്റ്റേ അനുവദിച്ചിരുന്നു. ഈ നിയമപരമായ തടസ്സം നീക്കാനാണ് കേന്ദ്രം നേരിട്ട് ചട്ടങ്ങളില് മാറ്റം വരുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്ന്ന് 2021ല് നടപ്പാക്കേണ്ടിയിരുന്ന കണക്കെടുപ്പാണ് ഇപ്പോള് വൈകി നടക്കുന്നത്.Content Highlights:The Union government amended the Census Rules 1990 to allow states to appoint unaided private school teachers and employees for census duties. Registrar General Mrityunjay Kumar Narayan issued the gazette notification. The move aims to overcome legal stays issued by various High Courts.