ഫേസ് ബുക്കില്‍ പോസ്റ്റിട്ട കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

Wait 5 sec.

തിരുവനന്തപുരം | ഫേസ് ബുക്കില്‍ പോസ്റ്റിട്ട് എസ് എഫ് ഐയെ വെല്ലുവിളിച്ച കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതാത്ത നടപടിയാണ് സതീഷ്‌കുമാര്‍ ചെയ്തതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ റിപ്പോര്‍ട്ടിലുള്ളത്. സിറ്റി പോലീസ് കമ്മിഷണര്‍ ദക്ഷിണമേഖല ഐ ജി നിശാന്തിനിക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് എസ് എച്ച ഒ സാമൂഹിക മാധ്യമത്തില്‍ മോശം കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശയെന്നാണ് വിവരം.പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതെന്നായിരുന്നു സതീഷ്‌കുമാറിന്റെ വിശദീകരണം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിക്കു പിന്നാലെ സതീഷ്‌കുമാറിന്റെ വീട്ടിലേക്ക് ഡിവൈ എഫ് ഐ- എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നാണ് സതീഷ്‌കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പോലീസ് സേനക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.Content Highlights:Disciplinary action has been recommended against Cantonment SHO Satheesh Kumar for a controversial Facebook post challenging SFI. City Police Commissioner Arul B Krishna submitted an inquiry report to South Zone IG Nishanthini. The post followed protests by student activists at the officer’s residence.