തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകള്ക്ക് മഞ്ഞ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കാസര്കോട്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്ക്ക് നാളെ മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില് 24 മണിക്കൂറില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലിമീറ്റര് വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് കാറ്റിനും സാധ്യതയുണ്ട്.Content Highlights:The IMD has issued an orange alert for five districts in Kerala, including Kozhikode, Kannur, and Wayanad, predicting very heavy rainfall. Rain is expected to continue across the state for the next five days with gusty winds and thunderstorms. Citizens are advised to stay cautious.