പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകന്‍ കൊല്ലപ്പെട്ടു; അഞ്ചുപേര്‍ അറസ്റ്റില്‍, ആള്‍ക്കൂട്ട കൊലപാതകമെന്ന് സംശയം

Wait 5 sec.

പാലക്കാട് | മൂലത്തറയില്‍ ഭിക്ഷാടകനായ വയോധികനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തു. മൂലത്തറ റെഗുലേറ്റര്‍ ഡാമിന് സമീപത്തെ കള്ളുഷാപ്പിനോട് ചേര്‍ന്നുള്ള കാട്ടുപ്രദേശത്താണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആള്‍ക്കൂട്ട കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ശനിയാഴ്ച രാത്രി കള്ളുഷാപ്പിന് സമീപത്തുവെച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ നാട്ടുകാര്‍ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായതോടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.മരിച്ചയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പിടികൂടിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ വ്യക്തിവിവരങ്ങള്‍ കണ്ടെത്തുന്നതിനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം തുടരുകയാണ്.Content Highlights: An unidentified beggar was allegedly beaten to death near the Moolathara dam area in Palakkad. Local residents found him dead, and subsequent post-mortem examination results confirmed it was a homicide. Meenakshipuram police have taken five individuals into custody regarding the suspected mob attack.