രാവിലെ വീട്ടില്‍ നിന്നു കാണാതായ കുട്ടിയെ രാത്രി വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

തൃശൂര്‍ | രാവിലെ വീട്ടില്‍ നിന്നു കാണാതായ കുട്ടിയെ രാത്രി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പുത്തന്‍ചിറ അമ്പൂക്കന്‍ വീട്ടില്‍ ഷിജോയുടെ മകന്‍ ആന്റണി (12) ആണ് മരിച്ചത്.ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആന്റണിയെ രാവിലെ 11 മുതല്‍ വീട്ടില്‍ നിന്ന് കാണാതായിരുന്നു.നാട്ടുകാരും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രി വീടിനു സമീപത്തെ കുളത്തില്‍ കുട്ടിയെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി എസ് എച്ച് എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്റണി.മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സംഭവം വിശദമായി അന്വേഷിക്കുമെന്ന് മാള പോലീസ് അറിയിച്ചു. Content Highlights:A 12-year-old schoolboy named Antony, who went missing from his home in Mala, Thrissur, was found dead in a nearby pond at night. The seventh-grade student was missing since morning, triggering a local search. Mala police launched a detailed investigation to ascertain the cause of death.