റിയാദ്, അൽ-ഖർജ് ഗവർണറേറ്റ് എന്നിവിടങ്ങളിലെ അപകട മുന്നറിയിപ്പ് സഊദി സിവിൽ ഡിഫൻസ് പിൻവലിച്ചു

Wait 5 sec.

റിയാദ് |സഊദി  സിവിൽ ഡിഫൻസ് ബുധനാഴ്ച റിയാദ്,  അൽ-ഖർജ് എന്നീ ഗവർണറേറ്റുകളിൽ നൽകിയ അപകട  മുന്നറിയിപ്പുകൾ പിൻവലിച്ചു. അതേസമയം,  നിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരാനും, ഒത്തുചേരൽ, ചിത്രീകരണം എന്നിവ ഒഴിവാക്കാനും സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി. റിയാദ് നഗരത്തിലും സമീപ പ്രദേശമായ അൽ-ഖർജിലും വായുമാർഗ്ഗമുള്ള ഭീഷണിയെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.ദേശീയ  മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സൈറണുകളും മൊബൈൽ അലേർട്ടുകളും നൽകി ജനങ്ങളോട് ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സഊദി സിവിൽ ഡിഫൻസ് നിർദ്ദേശിക്കുകയായിരുന്നു. പ്രതിരോധ സംവിധാനങ്ങൾ ഭീഷണി വിജയകരമായി ഇല്ലാതാക്കിയതോടെ അപകടസാധ്യത പൂർണ്ണമായും ഒഴിഞ്ഞതായി മിനിറ്റുകൾക്കുള്ളിൽ തന്നെ സിവിൽ ഡിഫൻസ്  ഔദ്യോഗിക സ്ഥിരീകരണമുണ്ടായി.ഭീഷണി ഒഴിഞ്ഞെങ്കിലും ജനങ്ങൾ തുടർന്നും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.Content Highlights:Saudi Civil Defense withdrew the hazard warnings issued in Riyadh and Al-Kharj governorates. The warnings were triggered by aerial threats which were successfully intercepted by defense systems. Authorities advised residents to remain cautious, follow safety guidelines, and avoid gathering or filming.