‘ആണുങ്ങളുടെ സര്‍ക്കാരാണ് ഇവിടെയുള്ളതെങ്കില്‍ പിണറായിക്കെതിരെ നടപടിയുണ്ടാകും; അങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നറില്ല’

Wait 5 sec.

തിരുവനന്തപുരം |  മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അതീരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായിക്ക് എതിരായ കേസില്‍ ആണുങ്ങളുടെ സര്‍ക്കാരാണ് ഇവിടെയുള്ളത് എങ്കില്‍ നടപടി ഉണ്ടാകുമെന്നും ഇവിടെ അങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നറിയില്ലെന്നുമായിരുന്ന കെ സുധാകരന്റെ വിമര്‍ശംഇവിടെ ഒരു ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ നടപടിയിലേക്ക് പോകണം, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് അത്‌പോലെ പോകണം. ഇവിടെ അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേര്‍ നട്ടെല്ല് കാണിക്കും എന്ന് നോക്കാം-കെ സുധാകരന്‍ പറഞ്ഞു.സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ സമന്‍സ് എത്തേണ്ടിടത്ത് എത്തിയെന്നും ഞങ്ങള്‍ എന്നു മുതല്‍ക്കേ ഇത് പൊതു സമൂഹത്തിന് മുന്നില്‍ പറയുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.. തീരുമാനമെടുക്കാന്‍ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും ഇവിടെയുണ്ട്. നടപടികള്‍ കുറച്ചു കടുപ്പിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ സുധാകരന്‍ പറഞ്ഞു.അതേ സമയം, കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ മാത്യു കുഴല്‍നാടനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തോന്നുന്നില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. രാഷ്ടീയത്തില്‍ നല്ല വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തെ ഒന്നും ആരും തൊട്ടു കളിയ്ക്കാന്‍ നോക്കണ്ട. സംരക്ഷിക്കാന്‍ ഞങ്ങളോക്കെയുണ്ടെന്നും സുധാകരന്‍ പറഞ്ഞുContent Highlights: KPCC chief K Sudhakaran sharply criticized the Kerala government over its stance in the CMRL-Exalogic masappadi case involving CM Pinarayi Vijayan. He questioned whether the government possesses the backbone to act firmly against the allegations. Sudhakaran also extended full support to Congress leader Mathew Kuzhalnadan in the issue.