കണ്ണൂര് | കൂത്തുപറമ്പ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തില് നിന്ന് മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ 14കാരനെ പോലീസ് കണ്ടെത്തി. ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്ന്നാണ് കുട്ടി തേങ്ങയുമായി കടന്നത്. കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങിയതാണ് ഇയാളെന്നും കണ്ടെത്തി.പുലര്ച്ചെ 1.30-ഓടെ ക്ഷേത്രത്തിലെത്തിയ കുട്ടി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാന് പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്ന്ന് ചടങ്ങുകള്ക്കായി ക്ഷേത്ര വളപ്പില് സൂക്ഷിച്ച മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്.സി സി ടി വി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പ്രായപൂര്ത്തിയാകാത്ത ആളാണെന്നു വ്യക്തമായത്. തുടര്ന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. വീട് വിട്ടിറങ്ങിയ സമയം സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നതായും പോലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. Content Highlights:Koothuparamba police located a 14-year-old boy who stole three sacks of coconuts from Thiruvancherikkavu Mahadeva Temple. The juvenile resorted to taking coconuts in an auto-rickshaw after failing to break open the temple collection box. Investigation revealed he had run away from home earlier.