മനോജ് കെ. പുതിയവിള എഴുതിയ കുറിപ്പ് “നമ്മുടെ ആളുകൾ ശാസ്ത്രീയമായല്ല മദ്യപിക്കുന്നത്; അതാണു പ്രശ്നം.” അടുത്തിടെ കേട്ട പ്രസ്താവമാണ്. എന്തിലും ഏതിലും മലയാളികൾ പ്രയോഗിക്കുന്ന വാക്കാണ് ‘ശാസ്ത്രീയം’. ഏതു കാര്യവും ‘ശാസ്ത്രീയ’മായി ചെയ്യണം എന്ന ബോദ്ധ്യം കേരളീയർക്ക് ഉണ്ടെന്നതിന്റെ സാക്ഷ്യമാണിത്. ഏതെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ കൊണ്ടുനടക്കുന്നവർ പോലും മറ്റു കാര്യങ്ങളിൽ ശാസ്ത്രീയതയെയും ശാസ്ത്രബോധത്തെയും കൂട്ടുപിടിക്കുന്നതു കാണാം. പക്ഷേ, ശാസ്ത്രീയതയോ ശാസ്ത്രബോധമോ ഉണ്ടാകണമെങ്കിൽ ശാസ്ത്രം അറിയണ്ടേ? പരീക്ഷയ്ക്കായി പഠിച്ചതിനപ്പുറം ശാസ്ത്രം ഒട്ടുമിക്കവർക്കും ഇല്ല എന്നതാണു സത്യം. ശാസ്ത്രം ഉള്ളിലില്ലെങ്കിൽ പിന്നെന്തു […]Source