‎മക്കയിലെ ഒരു പള്ളിയിൽ വെച്ച് അനാശാസ്യത്തിൽ ഏർപ്പെട്ട പുരുഷന്റെയും സ്ത്രീയുടെയും വധശിക്ഷ നടപ്പാക്കി‎

Wait 5 sec.

മക്കയിലെ ഒരു പള്ളിയിൽ വെച്ച് അനാശാസ്യത്തിൽ ഏർപ്പെട്ട ബംഗ്ലാദേശികളായ നദ്റുൽ ഇസ്‌ലാം അബ്ദുൽ ബസ്വീർ, സിതി അക്തർ എന്നിവർക്കെതിരെയുള്ള വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി.‎‎പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും,  കോടതിയിൽ ഹാജരാക്കിയ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ കോടതിക്ക് ബോധ്യപ്പെടുകയുമായിരുന്നു. സമയത്തിന്റെയും സ്ഥലത്തിന്റെയും പവിത്രത ഹനിച്ചതിലുള്ള ഗൗരവം കണക്കിലെടുത്ത് കോടതി ഇരുവർക്കും വധശിക്ഷ വിധിക്കുകയായിരുന്നു.‎‎വിധി അപ്പീൽ കോടതികൾ ശരിവെച്ചതിനെ തുടർന്ന് വിധി അന്തിമമാവുകയും, ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.‎‎രാജ്യത്ത് സമാധാനം നിലനിർത്തുന്നതിനും നീതി നടപ്പിലാക്കുന്നതിനും, പള്ളികളുടെ വിശുദ്ധിയും ജനങ്ങളുടെ അന്തസ്സും ഹനിക്കുന്ന ഏതൊരാൾക്കും മേൽ ഇസ്ലാമിക നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു‎‎‎The post ‎മക്കയിലെ ഒരു പള്ളിയിൽ വെച്ച് അനാശാസ്യത്തിൽ ഏർപ്പെട്ട പുരുഷന്റെയും സ്ത്രീയുടെയും വധശിക്ഷ നടപ്പാക്കി‎ appeared first on Arabian Malayali.