വിൻഡോസ് 11 ഇനി പറപറക്കും; റാം ഉപയോഗം കുറയ്ക്കാൻ പുതിയ അപ്‌ഡേറ്റുമായി മൈക്രോസോഫ്റ്റ്

Wait 5 sec.

വിൻഡോസ് 11 (Windows 11) ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കി മൈക്രോസോഫ്റ്റ് (Microsoft). ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേഗത ഇരുപത് ശതമാനം വരെ വർദ്ധിപ്പിക്കാനും റാം ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്.പലവിധ ആപ്പുകളോ ബ്രൗസർ ടാബുകളോ തുറക്കുമ്പോൾ കമ്പ്യൂട്ടറുകളുടെ വേഗത കുറയാതെ നിലനിർത്താൻ ഇതിലൂടെ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് എക്സ്പീരിയൻസസ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് നവ്‌ജോത് വിർക് ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. സ്ലോ ആയ സ്റ്റോറേജിലേക്ക് ഡാറ്റ മാറ്റുന്നതിന് പകരം രണ്ട് ജിബി വരെയുള്ള ആക്ടീവ് ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കാൻ പുതിയ വിൻഡോസ് 11 പതിപ്പിന് സാധിക്കും. എട്ട് ജിബി റാം ഉള്ള കമ്പ്യൂട്ടറുകളിൽ ഇത് കൂടുതൽ പ്രയോജനം ചെയ്യുമെന്നും കമ്പനി അറിയിക്കുന്നു. എഐ ഡാറ്റാ സെന്ററുകൾ കൂടുതൽ മെമ്മറി ഉപയോഗിക്കുന്നത് കാരണം റാം വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ഇത് ആശ്വാസകരമാകും.എട്ട് ജിബി അല്ലെങ്കിൽ അതിൽ താഴെ റാം ഉള്ള കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ തുറക്കുമ്പോൾ മാത്രം വിഡ്ജറ്റുകൾ ലോഡ് ചെയ്യുന്ന രീതിയാണ് പുതിയ അപ്‌ഡേറ്റിൽ ഉള്ളത്. ഇതിലൂടെ മറ്റ് ആവശ്യങ്ങൾക്കായി ഇരുനൂറ് എം ബിക്ക് മുകളിൽ മെമ്മറി ഫ്രീയാക്കാൻ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വിൻഡോസ് ഇൻസൈഡർമാർ പരിശോധിച്ച ഈ അപ്‌ഡേറ്റുകൾ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെ പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നുണ്ട്. എയർപോഡുകൾ കമ്പ്യൂട്ടറുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാനും വിൻഡോസ് ഹെലോ ലോഗിൻ കൂടുതൽ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും.ഇതിനുപുറമേ, എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സെർച്ച് ഫീച്ചറും വിൻഡോസ് ഇൻസൈഡർമാർക്ക് ഇപ്പോൾ പരീക്ഷിക്കാവുന്നതാണ്. സെർച്ച് വഴി ഉപയോക്താക്കൾക്ക് നിരവധി ആക്ഷനുകൾ നേരിട്ട് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോക്കൽ സ്റ്റോറേജ്, വൺഡ്രൈവ്, ഐക്ലൗഡ് എന്നിവയിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ ഫോട്ടോസ് ആപ്പും മൈക്രോസോഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ബിൽറ്റ്-ഇൻ എഡിറ്റർ ഇരുപത്തിയഞ്ച് ശതമാനവും ഫോട്ടോ വ്യൂവർ മുപ്പത് ശതമാനവും വേഗത്തിൽ ലോഡ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിരിക്കുന്നു.Content HighlightsMicrosoft has rolled out Windows 11 updates that boost system responsiveness by 20% and reduce RAM usage. The update allows PCs to keep up to 2GB of active data in memory and loads widgets only when opened to save resources. Additionally, it improves Bluetooth reliability, introduces AI-powered search features, and enhances the Photos app performance.