മലപ്പുറം | വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി സംഘടനകളെ തഴഞ്ഞതിൽ വിശദീകരണവുമായി മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിത്യം നൽകിക്കൊണ്ടാണെന്ന് തങ്ങൾ ന്യായീകരിച്ചു. വഖഫ് ബോർഡിൽ പ്രാതിനിത്യം ലഭിക്കാത്തവർക്ക് ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയ മറ്റ് സമിതികളിൽ അവസരം നൽകുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.വഖഫ് ബോർഡ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്. എല്ലാവരുടെയും പ്രശ്നങ്ങളും സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ബോർഡ് നിഷ്പക്ഷമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ഇ കെ വിഭാഗത്തിന് വഖഫ് ബോർഡിൽ രണ്ട് പ്രതിനിധികൾ ഉണ്ട്. ചെയർമാൻ മായിൻ ഹാജിയും, മുസ്തഫൽ ഫൈസിയും സമസ്തക്കാരാണെന്നും തങ്ങൾ പറഞ്ഞു.മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയതല്ലേ എന്ന ചോദ്യത്തിന്, വഖഫ് ബോർഡ് അംഗമാകാൻ സമസ്ത മുശാവറ അംഗമാകണമെന്ന് നിർബന്ധമില്ലെന്നായിരുന്നു സാദിഖലി തങ്ങളുട മറുപടി.Content Highlights:Panakkad Sadiqali Shihab Thangal stated that the Kerala Waqf Board has been reconstituted to ensure representation for all Muslim organizations. Addressing the dissatisfaction raised regarding the Sunni faction, he noted that unrepresented groups will be accommodated in other committees such as the Hajj Committee and Madrasa Welfare Fund Board. He emphasized that the Waqf Board functions impartially to address the concerns of all institutions without sectarian bias.