രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍ ശ്രീലേഖ

Wait 5 sec.

കൊച്ചി | ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി ജെ പി നേതാവ് ആര്‍ ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. പുനലൂരില്‍ ബി ജെ പി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആര്‍ ശ്രീലേഖ.കഴിഞ്ഞദിവസം കൗണ്‍സിലര്‍സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത പടര്‍ന്നതിനു പിന്നാലെ അവര്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നസൂചനയും പുറത്തുവന്നിരുന്നു. താന്‍ കോണ്‍ഗ്രസ്സിലേക്കുപോകുമെന്നവാര്‍ത്ത അസംബന്ധമാണെന്ന് അവര്‍ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. താന്‍ കോണ്‍ഗ്രസ് വിരോധിയാണെന്നു വ്യക്തമാക്കാനാണ് അവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശനം നടത്തിയതെന്നാണ് ചൂണ്ടാക്കാണിക്കപ്പെടുന്നത്.താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും വിശദീകരിച്ച ശ്രീലേഖ മരിക്കുംവരെ ബി ജെ പിയില്‍ തുടരുമെന്നും പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മീഷനില്‍ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് അവരുടെ രാജി പ്രഖ്യാപനത്തിനു പിന്നിലെന്നും വാര്‍ത്ത പരന്നിരുന്നു.Content Highlights:Former IPS officer and BJP leader R. Sreelekha launched a sharp attack against Lok Sabha Opposition Leader Rahul Gandhi during a public meeting in Punalur. She dismissed rumors of her joining the Congress party and reaffirmed her loyalty to the BJP. Sreelekha strongly criticized Gandhi’s political actions while emphasizing her commitment to Prime Minister Narendra Modi.