തിരുവനന്തപുരം | കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് പോലെ തന്നെയും പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നതായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യം വെച്ച് അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്.മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇന്ന ആവശ്യത്തിനായി ഇന്ന ആളിനൊപ്പം പോയതാണ് എന്ന പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണം. ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനെയും നിയമിച്ച ക്യാബിനറ്റ് തീരുമാനം എടുത്ത ദിവസം ഓരേ വേദിയില്‍ ഒരുമിച്ച് ഉണ്ടായിട്ടും വി ഡി സതീശന് ആ വിവരം പറഞ്ഞില്ല. പിറ്റേന്ന് പത്രവാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സത്യം പറഞ്ഞതെന്നാണ് അടൂര്‍ പ്രകാശിന്റെ വെളിപ്പെടുത്തല്‍.ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനവും യു ഡി എഫ് കണ്‍വീനര്‍ അറിയണമെന്നില്ല. പക്ഷെ എന്തൊക്കെ കാര്യങ്ങള്‍ അറിയിക്കണം എന്തൊക്കെ അറിയിച്ച് കൂട എന്നത് സംബന്ധിച്ച് ഒരു സാമാന്യബോധം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ചതിന് ശേഷവും നാളിതുവരെ യു ഡി എഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാണ് ചെയര്മാന് എന്ന നിലയില്‍ സാധാരണഗതിയില്‍ യോഗം വിളിക്കാറുള്ളത്. വി ഡി സതീശന്റെ അറിവോടെയാണോ തന്നെ യു ഡി എഫ് കണ്‍വീനറായി വെച്ചത് എന്നതില്‍ തനിക്ക് സംയമുണ്ടെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.യു ഡി എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയിട്ടുണ്ട്. ഖര്‍ഗെയ്ക്ക് നല്കിയ പരാതിയുടെ കോപ്പി രാഹുല്‍ ഗാന്ധിക്കും കൊടുത്തിട്ടുണ്ട്. കെ സി വേണുഗോപാലുമായി ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങള്‍ പറയാന്‍ അവസരമില്ല. പാര്‍ട്ടി കമ്മിറ്റികള്‍ കൂടുന്നില്ല. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കത്ത് മുഖേന യു ഡി എഫ് കണ്‍വീനര്‍ ശങ്കരനാരായണനെ തീരുമാനങ്ങള്‍ അറിയിച്ചിരുന്നത് പോലെ ഒരു രീതി ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വിശദമാക്കി.Content Highlights:UDF Convener Adoor Prakash has launched a sharp criticism against the leadership, questioning whether there is a move to oust him similar to K Sudhakaran. He expressed disappointment over lack of consultations and raised complaints directly with party high command. The remarks have triggered intense debate within Kerala Congress.