കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പുനഃസംഘടനയ്ക്കായി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ രണ്ട് അംഗങ്ങളുടെ ഔദ്യോഗിക പദവികളിൽ തിരുത്തൽ വരുത്തി. സമിതി അംഗങ്ങളായ നിലേഷ് വികംസെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) മുൻ പ്രസിഡന്റും കെകെസി & അസോസിയേറ്റ്സിലെ പാർട്ണറുമെന്നും ശുഭലക്ഷ്മി നാരായണൻ, ഐഎ&എഎസ് (റിട്ട.) ഓഡിറ്റ് ബോർഡ് മുൻ അംഗവും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഫീസിലെ പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് ഓഡിറ്റുമെന്നുമാണ് പദവികൾ തിരുത്തിയിട്ടുള്ളത്. 2026 ജൂലൈ 13 ലെ ധനവകുപ്പ് ഉത്തരവ് നമ്പർ 80/2026/ഫിൻ പ്രകാരമാണ് സമിതി രൂപീകരിച്ചത്.