തിരുവനന്തപുരം | പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കോവളത്ത് സ്പായില് വിറ്റ സംഭവത്തില് പെണ്കുട്ടിയുടെ മാതൃ സഹോദരിയും ഭര്ത്താവും പിടിയില്. ആന്ധ്രപ്രദേശില് നിന്നാണ് കോവളം പോലീസ് പ്രതികളെ പിടികൂടിയത്.ഇക്കഴിഞ്ഞ ജൂലായിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. ജൂലായ് മുതല് വിവിധ സ്പാകളില് കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. 16 വയസ് പ്രായമുണ്ടെന്ന് പോലീസ് പറയുന്ന ഈ പെണ്കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് സംശയിക്കുന്നു.കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പോലീസ് വിവിധ സ്പാകളില് പരിശോധന നടത്തുകയും പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ വില്പ്പന നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതല് അന്വേഷിച്ചറിയുകയുമായിരുന്നു. പൂവാര് സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയും സ്പായില് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിലവില് റിമാന്ഡ് ചെയ്തിരിക്കുകയാണ്.Content Highlights:Kovalam police arrested a minor girl’s aunt and husband from Andhra Pradesh for trafficking her to spas in Kerala. The orphaned 16-year-old was subjected to exploitation using a fake Aadhaar card. Police uncovered the racket after she tried to escape, leading to multiple arrests.