ആലപ്പുഴ | രണ്ടു വയസുകാരന്റെ മരണം പോഷകാഹാരക്കുറവുമൂലമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ആലപ്പുഴ കാര്ത്തികപ്പള്ളിയില് മരിച്ച കുഞ്ഞിന് പോസ്റ്റ്മോര്ട്ടം പരിശോധനയില് കുഞ്ഞിന് ഏഴു കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ മകന് രാഹുലിനെയാണ് ഇന്ന് രാവിലെ വീട്ടില് മരിച്ചനിലയില് കണ്ടെത്തിയത്. പാല് തൊണ്ടയില് കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പിതാവിന്റെ മൊഴി.വേണ്ടത്ര പരിപാലനം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രായത്തില് 12 കിലോ തൂക്കം ഉണ്ടായിരിക്കേണ്ട കുട്ടിയാണ് ഏഴു കിലോ മാത്രം ഉണ്ടായിരുന്നത്. കടുത്ത രക്തക്കുറവിന്റെ പ്രശ്നങ്ങളും കുഞ്ഞ് നേരിട്ടിരുന്നതായി പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.ഗര്ഭിണിയായ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്ന്ന് തലേദിവസം വൈകുന്നേരത്തോടെ നാട്ടുകാരും പൊതുപ്രവര്ത്തകരും ചേര്ന്ന് വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന രണ്ട് വയസുകാരനെ മരിച്ചനിലയില് കണ്ടെത്തിയത്.Content Highlights:A two-year-old boy in Karthikappally, Alappuzha, was found dead at his home, with the postmortem report revealing death due to severe malnutrition. The child weighed only 7 kg against the standard 12 kg and suffered from severe anemia due to parental neglect. Authorities are investigating the circumstances surrounding the tragic incident.