ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോഴിക്കോട് പിതാവ് മകനെ അടിച്ചുകൊന്നു

Wait 5 sec.

കോഴിക്കോട്|കോഴിക്കോട് മീഞ്ചന്തയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ അടിച്ചുകൊന്നു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നു രാവിലെയും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍ കോയ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ മിസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരിക്കേറ്റ ഉമ്മര്‍കോയയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights: A father hit and killed his son with an iron pipe following a heated argument over drug addiction in Meenchanda, Kozhikode. The deceased was identified as Misad, while his father Ummer Koya was also injured and admitted to Kozhikode Medical College Hospital. Police registered a case and launched a detailed investigation into the incident.