കര്‍ണാടകയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ റിട്ടയേര്‍ഡ് എഞ്ചിനീയര്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മരിച്ചു

Wait 5 sec.

ഷിമോഗ|കര്‍ണാടകയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ റിട്ടയേര്‍ഡ് എഞ്ചിനീയര്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മരിച്ചു. കുമാരസ്വാമി (80) ആണ് മരിച്ചത്. ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കുമാരസ്വാമി ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. ഈ സമയമാണ് ലിഫ്റ്റ് താഴേക്കെത്തിയത്. പഴയ മോഡല്‍ ലിഫ്റ്റ് ആയിരുന്നു ക്ഷേത്രത്തിലുണ്ടായിരുന്നത്.ഈ ക്ഷേത്രത്തില്‍ പതിവായി എത്തിയിരുന്ന വ്യക്തിയായിരുന്നു കുമാരസ്വാമി. അഗ്‌നിരക്ഷാ സേന എത്തിയാണ് ലിഫ്റ്റിന് അടിയില്‍ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കുമാരസ്വാമിയുടെ ഭാര്യ ലളിതയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ലിഫ്റ്റ് ഇത്തരത്തില്‍ താഴേയ്ക്ക് എത്തിയതില്‍ സാങ്കേതിക പിഴവുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.Content Highlights:A retired engineer named Kumaraswamy died after being trapped under a lift at Sri Dattatreya Temple in Shimoga. He stepped through an open door assuming the elevator was present before it descended on him. Fire services recovered his body, and police have registered a case regarding the incident.