മഴക്കെടുതി: ദുരന്തനിവാരണത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം; സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ

Wait 5 sec.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും എട്ട് പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തിൽ, കാണാതായവർക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.റാന്നിയിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകാതെയാണ് ഡാം തുറന്നുവിട്ടതെന്ന ആരോപണവും പിണറായി വിജയൻ ഉന്നയിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും അവസരം ലഭിച്ചില്ലെന്നും ഇതുമൂലം പലർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദുരിതാശ്വാസ ക്യാമ്പുകളിലെ സാഹചര്യവും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ 209 ക്യാമ്പുകളിലായി ആയിരക്കണക്കിന് ആളുകൾ കഴിയുമ്പോഴും ഭക്ഷണവിതരണത്തിൽ വീഴ്ച സംഭവിച്ചതായി സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് മൂലം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് പല സ്ഥലങ്ങളിലും ഭക്ഷണ വിതരണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ദുരിതബാധിതർക്കാവശ്യമായ സഹായങ്ങൾ സമയബന്ധിതമായി ഉറപ്പാക്കുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.The post മഴക്കെടുതി: ദുരന്തനിവാരണത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം; സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ appeared first on ഇവാർത്ത | Evartha.