മഴക്കെടുതിയില്‍ പരസ്പരം സഹായമാവുക: കാന്തപുരം ഉസ്താദ്

Wait 5 sec.

കോഴിക്കോട് |  കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടിയും വെള്ളംകയറിയും ദുരിതം നേരിട്ട് അനുഭവിച്ചവരെ പോലെത്തന്നെ മഴമൂലം തൊഴിലും വരുമാനവും ഉപജീവനവും നഷ്ടമാവുന്നവരെകൂടി സഹായിക്കാന്‍ സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും ഉസ്താദ് പറഞ്ഞു.ചടങ്ങില്‍ മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരെ അനുശോചിക്കുകയും ദുരിതമവസാനിക്കാന്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. മര്‍കസ് വൈസ് പ്രസിഡന്റുമാരായിരുന്ന സയ്യിദ് ഫള്ല്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ തുടങ്ങിയവരെ അനുസ്മരിച്ചു.സംഗമം മര്‍കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ അനുസ്മരണ പ്രഭാഷണത്തിന് നേതൃത്വം നല്‍കി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ബഷീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി കിടങ്ങയം, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, സത്താര്‍ കാമില്‍ സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട് സംബന്ധിച്ചു.Content Highlights: Kanthapuram AP Aboobacker Musliyar urged people to come together and help those affected by heavy rains in Kerala. Speaking at Markaz Ahdaliyya in Kozhikode, he called on organizations to support people losing livelihoods. Special prayers were held for victims and deceased leaders.