തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. 60 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. നാളെ മഴയുടെ ശക്തി കുറയും.പത്ത് ജില്ലകളിൽ അവധിസംസ്ഥാനത്ത് പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ഇടുക്കി എറണാകുളം, പാലക്കാട്, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, കോട്ടയം,കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിടുണ്ട്. വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.കോട്ടയംകോട്ടയം ജില്ലയിൽ മഴക്ക് ശമനമുണ്ടായതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എങ്കിലും മണാർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ ശരൺ എന്ന യുവാവിനായുള്ള തിരച്ചിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തുടരുകയാണ്. വീട്ടിൽ നിന്ന് ഒഴുകിപ്പോയ വസ്തു എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഒഴുക്കിൽപ്പെട്ടത്. കോട്ടയം നാഗമ്പടത്തും എം സി റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്.മീനച്ചിലാറ്റിൽ വെള്ളമുയർന്നതോടെ 2018 ന് ശേഷം ആദ്യമായി എം സി റോഡിൽ വെള്ളം കയറി. ചെറിയ വാഹനങ്ങളുടെ ഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്. കോടിമതയിലും ചെറിയ വെള്ളക്കെട്ടുണ്ട്. ചങ്ങനാശ്ശേരിക്ക് ശേഷമുള്ള തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ സുരക്ഷിതത്വം അന്വേഷിച്ച് യാത്ര ചെയ്യുന്നതാണ് നല്ലതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.മണിമലയാറ്റിലും ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളക്കെട്ട് ഒഴിയാതെ തുടരുകയാണ്. ഇല്ലിക്കൽ, താഴത്തങ്ങാടി, തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിലെ നൂറിലധികം വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ പലയിടത്തും ജനജീവിതം സ്തംഭിച്ചു.ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. നിലവിൽ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,678 പേർ കഴിയുന്നു.തിരുവല്ലയിൽ നിന്നുള്ള ദൃശ്യംപത്തനംതിട്ടപത്തനംതിട്ട ജില്ലയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ 253 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിരുന്നു. ആറന്മുളയിൽ മഴക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. മഴ മാറിയാൽ മാത്രമേ വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയൂ എന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ട് കാരണം ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തെ വള്ളസദ്യകൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരുവല്ല ഭാഗത്ത് 500 ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് 7, 8 തീയതികളിൽ വീണ്ടും കനത്ത മഴ മുന്നറിയിപ്പുണ്ട്.ആലപ്പുഴ (ചെങ്ങന്നൂർ, അപ്പർ കുട്ടനാട്)ചെങ്ങന്നൂർ മുണ്ടങ്കാവ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പമ്പ നദി കവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് തുടരുകയാണ്. മഴ മാറി നിന്നാൽ മാത്രമേ പമ്പയാറിലേക്ക് വെള്ളമൊഴുക്ക് സാധ്യമാകൂ. മേൽഭാഗങ്ങളിൽ നിന്ന് വെള്ളം താഴേക്ക് വരുമ്പോൾ അപ്പർ കുട്ടനാട് ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നുണ്ട്. തിരുവല്ലയിൽ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. തിരുവല്ലയിൽ ആറായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുന്നു.മലപ്പുറംമലപ്പുറം പാണക്കാട് എടായിപ്പാലത്ത് കനത്ത മഴയിൽ വാണിജ്യ സമുച്ചയം നിർമ്മിക്കുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ കാരണം പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മഴ കുറഞ്ഞ സാഹചര്യത്തിൽ മണ്ണും വലിയ പാറകളും മരങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. എൻ ഡി ആർ എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കുന്നത്. കെട്ടിട നിർമ്മാണത്തിന് നൽകിയ പെർമിറ്റ് നഗരസഭ സസ്പെൻഡ് ചെയ്യുകയും ഷോകോസ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. മഴ മാറി നിന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.കോഴിക്കോട്കോഴിക്കോട് കനത്ത മഴക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കണ്ണാടിക്കൽ ബസാർ, പാറോപ്പടി, മാവൂർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടിയിൽ കടൽക്ഷോഭത്തിൽ കാപ്പാട് കൊയിലാണ്ടി ഹാർബർ റോഡ് തകർന്നു. കോടഞ്ചേരിയിൽ ഉരുൾപൊട്ടി നാല് ഏക്കറോളം റബ്ബർ തോട്ടം ഒലിച്ചുപോയി. ജില്ലയിൽ 32 ക്യാമ്പുകളിലായി 365 കുടുംബങ്ങൾ കഴിയുന്നുണ്ട്.Content HighlightsRainfall has eased in parts of Kerala, dropping river water levels in Kottayam and Pathanamthitta. However, severe waterlogging persists in Kozhikode and Upper Kuttanad. An Orange Alert is active for 12 districts today, with authorities urging caution in flood-hit areas.