ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമം; രണ്ട് പേര്‍ക്കെതിരെ കേസ്

Wait 5 sec.

തിരുവനന്തപുരം |  റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാന്‍ ശ്രമിച്ചതായാണ് പരാതി.യുവാക്കള്‍ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥന്‍ തടഞ്ഞതാണ് ആക്രമണത്തിന് കാരണം. പിന്നീട് പോലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കള്‍ ബൈക്കില്‍ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു.ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.Content Highlights: Two youths have been booked for attempting to attack a railway police officer at Varkala railway station. The incident occurred when the officer intervened as the duo verbally abused passengers. The suspects pushed the officer away and fled on a bike, which police are now tracking via its registration number.