ആലപ്പുഴയില്‍ ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 15 പവന്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

Wait 5 sec.

ആലപ്പുഴ |  ആലപ്പുഴയില്‍ വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. അതേ സമയം പ്രതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് സ്വദേശിയാണ് ഇയാളെന്ന് സൂചനയുണ്ട്. ഒരാഴ്ചത്ത ആസൂത്രണത്തിന് ഒടുവിലാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്.ആലപ്പുഴ കൈതവന അപര്‍ണയില്‍ സുദര്‍ശനന്റെ വീട്ടില്‍ നിന്നും 15 പവനാണ് കവര്‍ന്നത്.സുദര്‍ശനനും ഭാര്യയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. ഇരുവരെയും വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചശേഷം വായില്‍ തുണി തിരുകിയ ശേഷമായിരുന്നു സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നുContent Highlights: Alappuzha South police have arrested a Kasaragod native for a major home invasion in Kaithavana. The suspect threw chilli powder at the houseowner and assaulted the couple before escaping with 15 sovereigns of gold. The robbery was carried out after a week of planning.