സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നി ജില്ലകളിലാണ് അലേർട്ട് ഉള്ളത്.ബാക്കി നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം പ്രധാന അണക്കെട്ടായ പത്തനംതിട്ടയിലെ മൂഴിയാർ ഡാം നീരൊഴുക്ക് ശക്തമായതോടെ തുറന്നു.മൂഴിയാർ അണക്കെട്ടിലെ 192.10 മീറ്റർ ആണ് ഇതിലെ പരമാവധി സംഭരണ നിരക്ക്. നിലവിൽ 190 മീറ്റർ ആയി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിനിടെ കക്കാട്ടാറിൻ്റെയും പമ്പയാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.The post കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മൂഴിയാർ ഡാം തുറന്നു appeared first on ഇവാർത്ത | Evartha.