ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണ കവര്‍ച്ച; പ്രതി പിടിയില്‍

Wait 5 sec.

ആലപ്പുഴ | പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 12 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി രാജ്‌മോഹന്‍ (42) ആണ് പിടിയിലായത്. കൈതവന കണിയാംകുളം അപര്‍ണയില്‍ കയര്‍ഫെഡ് മുന്‍ പര്‍ച്ചേസ് മാനേജര്‍ കെ ആര്‍ സുദര്‍ശന്‍ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴ നഗരത്തില്‍ നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വര്‍ഷങ്ങളായി വാടകക്ക് നല്‍കിയിരുന്നു. മുന്‍ വാടകക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും വാടകക്ക് നല്‍കുന്നതിനായി പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് പ്രതി ശനിയാഴ്ച വീട്ടിലെത്തിലെത്തി. തുടര്‍ന്ന് സാഹചര്യങ്ങള്‍ മനസിലാക്കി മടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വീട്ടിലെത്തിയ ഇയാള്‍ കാര്യങ്ങള്‍ സംസാരിച്ച് മടങ്ങി. തുടര്‍ന്ന് ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു. വാടക കരാറുമായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ കരാര്‍ എഴുതണമെങ്കില്‍ സാക്ഷി വേണമെന്ന് സുദര്‍ശനന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കരാര്‍ കാണിക്കാനെന്ന ഭാവേന അടുത്തേക്ക് എത്തിയ രാജ്‌മോഹന്‍ കൈയില്‍ കരുതിയ മുളകുപൊടി സുദര്‍ശന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുദര്‍ശനനെ തള്ളിയിടുകയും ചെയ്തു. നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഓടിയെത്തിയ രത്‌നകുമാരിയേയും പ്രതി ആക്രമിച്ചു.കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ പ്രതി ഊരിവാങ്ങിയത്. തുടര്‍ന്ന് രത്‌നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരക്ക് അരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി. മടങ്ങുന്നതിനിടെ രത്‌നകുമാരി അപേക്ഷിച്ചതിനെ തുടര്‍ന്ന് താലിയും സുദര്‍ശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നല്‍കി. വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതി ബൈക്കില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.Content Highlights:A householder was robbed of gold after the attacker threw chili powder into his eyes. Police swung into action and arrested the accused suspect shortly after the incident. Further investigation is underway to gather more details and recover stolen items.