പാലാ പൊന്‍കുന്നം റോഡില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

Wait 5 sec.

കോട്ടയം | പാലാ പൊന്‍കുന്നം റോഡില്‍ പൈകയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തടിലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.ഇന്ന് രാത്രി ഒമ്പതോടെ പൈക പച്ചാത്തോട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ആലപ്പുഴ കാവാലം സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് സൂചന. ഇവരെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Content Highlights:Two people lost their lives in a severe road accident on the Pala Ponkunnam road. Emergency services rushed to the spot following the incident. Local authorities have initiated an investigation into the cause of the collision.