കെ എം ബഷീര്‍ കേസ്: പ്രതിക്ക് ലഭിച്ചത് മന്ത്രിയായിരുന്ന പി ടി ചാക്കോക്ക് പോലും കിട്ടാത്ത ആനുകൂല്യമെന്ന് മന്ത്രി മുരളീധരന്‍

Wait 5 sec.

തിരുവനന്തപുരം | മന്ത്രിയായിരുന്ന പി ടി ചാക്കോക്ക് പോലും കിട്ടാത്ത അനുകൂല്യമാണ് കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഐ എ എസ് ഉദ്യോഗസ്ഥനായ പ്രതിക്ക് ലഭിച്ചതെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. വാഹനമിടിച്ച സംഭവം ഉണ്ടായപ്പോള്‍ പി ടി ചാക്കോക്ക് മന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു. ‘സിറാജ് ‘ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ അനുസ്മരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേസില്‍ സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകും. ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ ഏറ്റവും മികച്ച റിപോര്‍ട്ടര്‍മാരില്‍ ഒരാളായി ഉയരുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും ജാഗ്രതയോടെ ഇരുന്നിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നുള്ളത് ആശങ്കാജനകമാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍, ബേങ്കിംഗ് വിദഗ്ധന്‍ എസ് ആദികേശവന്‍, ‘സിറാജ് ‘ ഡയറക്ടര്‍ ബോര്‍ഡ് അംഗം സെയ്ഫുദീന്‍ ഹാജി, യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബു, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് വെള്ളിമംഗലം, ആര്‍ പ്രദീപ്, ജി പ്രമോദ് പ്രസംഗിച്ചു.Content Highlights:Minister K Muraleedharan criticized the court relief granted to the accused in the KM Basheer case. He stated that even former minister PT Chacko did not receive such favors in a past accident case. Muraleedharan questioned the legal outcome and raised strong political concerns regarding the trial.