ന്യൂഡല്‍ഹി | ബിഹാര്‍ , മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലായ നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് വന്‍ തിരിച്ചടി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോറിന് ബീഹാറിലെ ബാങ്കിപ്പൂരില്‍ അട്ടിമറി ജയം. തിരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തില്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരെയും എതിരാളികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രശാന്ത് കിഷോര്‍ കാഴ്ചവെച്ചിരിക്കുന്നത്.ബങ്കിപ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി നീരജ് കുമാറിനെതിരേ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോറിന്റെ ജയം. മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ്ങും ഗുജറാത്തിലെ മഞ്ജൽപുരിൽ ബി ജെ പി സ്ഥാനാർഥി സതേന്ദ്രഭായ് പട്ടേലും ജയത്തോടെ സീറ്റുകൾ നിലനിർത്തി.Content Highlights:The BJP suffered a setback in the assembly bypolls held across Bihar, Madhya Pradesh, and Gujarat. Jan Suraaj founder Prashant Kishor pulled off a major upset by winning Bankipur with over 19,000 votes. Congress retained Datiya in MP while BJP managed to hold its seat in Gujarat’s Manjalpur.