കെ എം ബഷീര്‍ ഏഴാമത് അനുസ്മരണം സംഘടിപ്പിച്ചു

Wait 5 sec.

പത്തനംതിട്ട |  മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫുമായിരുന്ന കെ എം ബഷീര്‍ ഏഴാമത് ആണ്ട് അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീറെന്നും നീതിക്കായുള്ള കാത്തിരിപ്പിലാണെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘാടനം ചെയ്തു. സുധീര്‍ വഴിമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ ജൗഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് ബാഫഖ്റുദ്ധീന്‍ ബുഖാരി, സലാഹുദ്ദീന്‍ മദനി സംസാരിച്ചു.Content Highlights: SYS Pathanamthitta district committee organized the seventh death anniversary and prayer meeting of former Siraj Thiruvananthapuram bureau chief KM Basheer. Leaders expressed their ongoing grief and hope for justice regarding his untimely demise caused by Sriram Venkitaraman IAS