തൊടുപുഴ | ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.ജില്ലയില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.#Idukki #IdukkiRains #NH85 #KeralaWeather #LandslideWarning #KeralaRains #SirajLiveContent Highlights: Traffic on National Highway 85 between Neriamangalam and Adimali has been completely banned due to landslide threats from heavy rains. The Idukki district disaster management authority issued emergency orders to police. Tourism activities remain suspended as an orange alert is declared.