‎സൗദിയിൽ ഹൗസ്​ ഡ്രൈവർ വിസക്കും തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി‎

Wait 5 sec.

മുംബൈ: സൗദിയിലേക്ക് ഹൗസ്​ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയതായി മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു.  ആഗസ്​റ്റ്​ നാല്​ (ചൊവ്വാഴ്ച) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിങ്​ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.‎‎തൊഴിൽ നൈപുണ്യ വേരിഫിക്കേഷൻ പദ്ധതി വിപുലീകരണ ഭാഗമായാണ് സ്വകാര്യ കാർ ഡ്രൈവർ തസ്തികയെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയത്.‎‎ഇനി മുതൽ മുസാനെദ്  വിസ സ്​റ്റാമ്പിങ് അല്ലെങ്കിൽ ഇ എൻഡോഴ്‌സ്‌മെൻറ്​ നടപടികൾ പൂർത്തിയാക്കണമെങ്കിൽ അപേക്ഷകൻ നിർബന്ധമായും നൈപുണ്യ പരീക്ഷ പാസായിരിക്കണം.‎‎വിസ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷകർ തൊഴിൽ നൈപുണ്യ വേരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ്​ ഏജൻസികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.‎‎The post ‎സൗദിയിൽ ഹൗസ്​ ഡ്രൈവർ വിസക്കും തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി‎ appeared first on Arabian Malayali.