മനാമ: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ബഹ്‌റൈനിൽ ചെറുകിട വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന കോഴിക്കോട് കൊയിലാണ്ടി നന്ദി സ്വദേശി ഷാജി എടത്തോളി മുസ്‌ലിം ലീഗിൽ ചേർന്നു. ഹരിതരാഷ്ട്രീയത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഭാഗമായത്.ബഹ്‌റൈൻ കെ.എം.സി.സി വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി നേതൃത്വവുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം, കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര ഐക്യവേദി പരിപാടിയിൽ വെച്ച് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂരിൽ നിന്നാണ് അദ്ദേഹം അംഗത്വം ഏറ്റുവാങ്ങിയത്. തുടർന്ന് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി പ്രസിഡന്റ് നാസർ കല്ലാച്ചി, സിദ്ധീഖ് മൗലവി, റസാക്ക് മയ്യന്നൂർ, റിയാസ് കണ്ണൂർ, റിയാസ് മലപ്പുറം, അക്ബർ മലപ്പുറം, സംസ്ഥാന പ്രവർത്തക സമിതി അംഗം കാസിം നന്ദി, ഹുസൈൻ വേങ്ങര, ജലീൽ ടി. കാക്കുനി എന്നിവരും മറ്റ് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.The post ഇടതുപക്ഷ സഹയാത്രികൻ ഷാജി എടത്തോളി മുസ്‌ലിം ലീഗിൽ ചേർന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.