തിരുവനന്തപുരം| കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിയും സില്‍വര്‍ ലൈനും അതിവേഗ റെയില്‍ പാതയും ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. പുതിയ കോച്ച് ഫാക്ടറികള്‍ ആവശ്യമില്ലെന്നും നിലവിലെ ഫാക്ടറികള്‍ റെയില്‍വേയുടെ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാത പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയില്‍ വിവിധ ഇടങ്ങളിലെ പാത വികസിപ്പിക്കല്‍ പദ്ധതി വേഗത്തില്‍ നടക്കുകയാണെന്നും ആറ് ഇടങ്ങളില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഡിപിആര്‍ പൂര്‍ത്തിയാക്കിയതായും കേന്ദ്രം അറിയിച്ചു.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടും കാരണമാണ് കേരളത്തിന് അതിവേഗ റെയില്‍പാത നഷ്ടമായതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. രണ്ട് ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ അതിവേഗ റെയില്‍വേയും പാലക്കാട് കോച്ച് ഫാക്ടറി പദ്ധതിയും. ഇത് രണ്ടും കേന്ദ്രം ഉപേക്ഷിച്ചു. കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം പൂര്‍ണമായും അസ്തമിച്ചതായും അദ്ദേഹം പറഞ്ഞു.Content Highlights: The Central Government informed the Rajya Sabha that the Kanjikode Coach Factory and SilverLine projects have been abandoned. Railway Minister Ashwini Vaishnaw stated that existing factories satisfy demand. MP John Brittas criticized the move, stating Kerala lost major developmental projects