കാസര്‍കോട്| കാസര്‍കോട് പരപ്പയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത. കുട്ടികളടക്കം ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കനകപ്പള്ളി സ്വദേശിയായ സലീം നല്‍കിയ പരാതിയില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി ബേക്കറി അടപ്പിച്ചു.വിവാഹവാര്‍ഷിക ആഘോഷത്തിനായാണ് സലിം കേക്ക് വാങ്ങിയത്. കേക്ക് കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങള്‍ കേക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് അതില്‍ പൂപ്പലുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ ദേഹാസ്വാസ്ഥ്യം പ്രകടമായ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Content Highlights:Six people including children were hospitalized in Kasaragod’s Parappa after consuming a fungus-contaminated anniversary cake. Following a complaint filed by Saleem, the health department conducted an inspection and shut down the bakery. All affected family members are receiving medical treatment.