തിരുവനന്തപുരം| സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള അപകടാകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി.കനത്ത മഴയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ ഇത്തരത്തില്‍ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.അതേസമയം, നാളെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04-08-2026) അവധി നല്‍കി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കി,വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.Content Highlights:Education Minister N Samsudheen ordered the removal of dangerous trees and safety checks on electric poles near schools amidst heavy rains. A school holiday was declared for tomorrow in Kozhikode, Malappuram, Alappuzha, Pathanamthitta, and select taluks in Kannur, excluding professional college