ഫാഷൻ ഡിസൈനിംഗാണോ കരിയർ മേഖലയായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. എങ്കിൽ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ് ഡി ജി ടി) പ്രോഗ്രാമിന് കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്രായപരിധി ഇല്ല. പത്താം ക്ലാസ്സിൽ വിവിധ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റുകൾ പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്. ഈ മാസം 12ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. 13ന് കരട് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 17ന് അന്തിമ റാങ്ക് പട്ടികയും അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ 18 മുതൽ 22 വരെയായിരിക്കും. 31ന് ക്ലാസ്സുകൾ ആരംഭിക്കും. സെപ്തംബർ ഒന്ന് മുതൽ ഏഴ് വരെയാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://fdgt.polyadmission.org സന്ദർശിക്കുക.വെബ്‌സൈറ്റിൽ വൺ ടൈം രജിസ്‌ട്രേഷൻ നടത്തി 100 രൂപ ഫീസ് അടച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. പട്ടിക വിഭാഗക്കാർക്ക് 50 രൂപയാണ് ഫീസ്. പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളിൽ അപേക്ഷ നൽകാനുള്ള സഹായകേന്ദ്രങ്ങൾ ലഭ്യമാണ്.വെവ്വേറ ലിങ്ക് വഴിയാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കേണ്ടത്. ഒന്നിലധികം സർക്കാർ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ഓപ്ഷനുകൾ നൽകണം. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷ ഓൺലൈനായി നൽകണം. അലോട്ട്മെന്റ്പട്ടിക അതത് സ്ഥാപനങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.സ്ഥാപനങ്ങൾകേരളത്തിൽ 44 ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ സ്ഥാപനങ്ങളിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ച 82 സ്വകാര്യ സ്ഥാപനങ്ങളിലും പ്രോഗ്രാം നടത്തുന്നുണ്ട്. 3,000ത്തിലേറെ സീറ്റുകളിലാണ് പ്രവേശനം. വസ്ത്ര നിർമാണം, ഡിസൈൻ, വിപണനം തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കന്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പരിശീലനം നൽകുന്നുണ്ട്. ആറ് ആഴ്ച ദൈർഘ്യമുള്ള വ്യവസായ ഇന്റേൺഷിപ്പും കോഴ്‌സിന്റെ ഭാഗമാണ്. വിജയിക്കുന്നവർക്ക് കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻസ് (കെ ജി ടി ഇ) സർട്ടിഫിക്കറ്റ് ലഭിക്കും.സർക്കാർ സ്ഥാപനങ്ങളിൽ 230 രൂപയാണ് പ്രതിവർഷം സ്‌പെഷ്യൽ ഫീസ്. സ്വകാര്യ സ്ഥാപനങ്ങളിൽ 15,000 രൂപയാണ് ട്യൂഷൻ ഫീസ്. ഇതിനു പുറമേ പ്രവേശന ഫീസും കരുതൽ നിക്ഷേപവും പരീക്ഷാ ഫീസും ഉണ്ടാകും.എല്ലാ സ്ഥാപനങ്ങളിലും ഒരു സീറ്റ്, യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ഭാര്യമാർക്കും അഞ്ച് ശതമാനം സീറ്റ് ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.സീറ്റുകളിൽ പത്ത് ശതമാനം ഇ ഡബ്ല്യു എസ് വിഭാഗത്തിനും 30 ശതമാനം സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കും പത്ത് ശതമാനം പട്ടിക വിഭാഗക്കാർക്കും മാറ്റിവെച്ചിട്ടുണ്ട്.Content Highlights:Applications are invited for two-year Fashion Designing and Garment Technology (FDGT) programs in Kerala government and self-financing institutes. SSLC pass is the eligibility, with no age limit. Candidates can apply online via fdgt.polyadmission.org before the deadline.