പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ അവസരമുണ്ടായിട്ടും പിണറായി സർക്കാർ എന്തുകൊണ്ട് പിന്മാറിയില്ല?; ചോദ്യവുമായി മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ അന്നത്തെ പിണറായി വിജയൻ സർക്കാർ എന്തുകൊണ്ട് അതിന് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ക്യാബിനറ്റ് സബ് കമ്മിറ്റിയെ വെക്കുക പോലും അന്നത്തെ സർക്കാർ ചെയ്തിരുന്നില്ല. പിന്മാറാൻ അവസരമുണ്ടായിരുന്നെങ്കിൽ പിണറായി സർക്കാർ എന്തുകൊണ്ട് അതിന് മുതിർന്നില്ലെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവാണ് ഉത്തരം പറയേണ്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.പദ്ധതി തുടരുമെന്ന് യൂണിയൻ കമ്മീഷണർ പറഞ്ഞത് സർക്കാർ വന്നതിന് ശേഷമാണെന്നും എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അതിൽ വ്യക്തത വരുത്തി കറക്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദീകരിച്ചു. വിഷയത്തിൽ ക്യാബിനറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ സർക്കാർ ഏഴ് മാസത്തോളം ഒന്നും ചെയ്യാതിരുന്ന സ്ഥാനത്ത് ഈ സർക്കാർ വന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ക്യാബിനറ്റ് സബ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. യുഡിഎഫ് പല കാര്യങ്ങളും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതോടൊപ്പം എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിടുന്ന കാര്യത്തിൽ ചില നടപടിക്രമങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. വിഷയത്തിൽ കോടതിയുടെ ക്ലിയറൻസ് കൂടി ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് അത്തരം നടപടികൾ ഉണ്ടായതിന്റെ കാരണം എന്താണെന്ന് വിശദമായി പരിശോധിച്ചുവരികയാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.Content HighlightsThe government questioned why the previous Pinarayi Vijayan administration did not withdraw from the PM Shri scheme if options existed. A cabinet sub-committee is reviewing the project to take a final decision. Regarding the Naveen Babu death case CBI probe, procedural and legal clearances are being examined.