കൊച്ചി| എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേസിലെ ഒമ്പത് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ആക്രമണം ഗൗരവമുള്ളതാണെങ്കിലും 67 ദിവസമായി പ്രതികള്‍ ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.ഈ സാഹചര്യത്തിലാണ് കേസിലെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരുക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.2026 മേയ് 25ന് നടന്ന ഇഡി ആക്രമണ കേസില്‍ ആകെ 25 പ്രതികളാണുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.Content Highlights:Kerala High Court considers bail applications of four CPM workers in ED attack case today. Court granted conditional bail to nine accused yesterday noting 67 days in custody. Total 25 accused in May 2026 incident as ED and state oppose bail.