കൊച്ചി | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ ഐ ഐ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹർജിയിലാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് തീരുമാനം പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ്. ഇത് നീതിനിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹർജിക്കാരിയുടെ പ്രധാന ആരോപണം. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.Also Readകെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക സാക്ഷി മൊഴിഅതോടൊപ്പം തന്നെ കേസ് നടത്തിപ്പിനുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും ഹർജിക്കാരി ഉന്നയിക്കുന്നു. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജിയിൽ ഇന്ന് ഹൈക്കോടതിയുടെ തീരുമാനം ഉണ്ടായേക്കും.Content Highlights:The Kerala High Court will hear a petition filed by journalist KM Basheer’s wife Jaseela challenging the transfer of the trial court in the vehicle accident death case. She alleges the transfer violates justice and seeks a special prosecutor for the trial.