മലപ്പുറം| മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തിക്കുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തി തുടര്‍ന്ന സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി ലഭിച്ചശേഷം ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കും. ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കാനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നഗരസഭക്ക് നല്‍കിയ നിര്‍ദ്ദേശം.മണ്ണിടിച്ചിലില്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ക്യാമ്പുകളില്‍ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ ശക്തമായതിനാല്‍ ഇതുവരെ മണ്ണ് നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവില്‍ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. പാണക്കാട് വേങ്ങര റോഡിലേക്ക് ബില്‍ഡിംഗ് നിര്‍മാണം നടക്കുന്ന കുന്നിന്‍ ചെരുവില്‍ നിന്നാണ് വലിയ തോതില്‍ മണ്ണിടിഞ്ഞു വീണത്. ആളുകള്‍ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തില്‍ കൈരളി ടിവി കാമറമാന്‍ ജയേഷിന് പരുക്കേറ്റു. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.Content Highlights:PWD Minister orders a detailed probe into the landslide along the Panakkad-Vengara road in Malappuram. Municipal authorities issued a show-cause notice to the landowner following permit violations. Traffic remains suspended and displaced residents are accommodated in relief camps safely.