ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍; പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി

Wait 5 sec.

തൃശൂര്‍| ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ഇന്ന് മുതല്‍ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുമ്പ് ക്ഷേത്രത്തിലെത്തണം. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം.കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി. വെര്‍ച്വല്‍ ക്യൂവിന്റെ സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തിയിട്ടുണ്ട്.ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തില്‍ എത്തിയാല്‍ മതിയാകുമെന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കണ്ടാല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാധ്യമാക്കാനാണ് ഗുരൂവായൂര്‍ ദേവസ്വം ലക്ഷ്യമിടുന്നത്.Content Highlights:Guruvayur Temple launches virtual queue darshan system today on a trial basis. Online booking allows up to 300 devotees per hour during initial slots. Devaswom plans to expand daily limit to 2400 pilgrims if successful.