പാലക്കാട് | പാലക്കാട് നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റു ഏതാനും പേർക്കും പരുക്കുണ്ട്. നെന്മാറ പോത്തുണ്ടി ഡാമിൽ നിന്ന് ഏകദേശം 500 മീറ്ററും ചെക്ക് പോസ്റ്റിൽ നിന്ന് 200 മീറ്ററും അകലെയുള്ള തേക്കിൻകാടിന് സമീപം രാവിലെ 9 50 ഓടെയാണ് സംഭവം. ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് താഴേക്ക് തെന്നിമാറുകയായിരുന്നു.മഴയുണ്ടായിരുന്ന സമയത്ത് റോഡിൽ നിന്ന് തെന്നിമാറിയ ബസ് സമീപത്തെ തേക്കുമരങ്ങളിൽ ഇടിച്ചാണ് നിന്നത്. അപകടസമയത്ത് ബസിൽ നിന്ന് മുന്നിലെ ഗ്ലാസ് വഴി പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരി ബസിനും തേക്കുമരത്തിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇവ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബസിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.വിവരമറിഞ്ഞ് നെന്മാറയിൽ നിന്ന് പത്തോളം ആംബുലൻസുകളും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റ മുഴുവൻ ആളുകളെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനും മരത്തിനുമിടയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടക്കുകയാണ്.Content HighlightsA KSRTC bus traveling from Nelliampathi to Nenmara met with an accident near Pothundi after losing brake control. A female passenger was thrown out and died after being trapped between the bus and a teak tree. Two others, including the driver, sustained serious injuries and were hospitalized.