ക്യാറ്റ് എഴുതൂ; ഐ ഐ എമ്മിൽ പ്രവേശനം നേടാം

Wait 5 sec.

നമ്മുടെ രാജ്യത്തെ ഉന്നത മാനേജ്മന്റ്പഠന സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റു (ഐ ഐ എം) കളിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി ജി, ഡോക്ടറേറ്റ്, ഫെലോ തലങ്ങളിലുള്ള വൈവിധ്യമാർന്ന പ്രോഗ്രാമുകളിൽ പ്രവേശനം നേടാൻ കോമൺ അഡ്മിഷൻ ടെസ്റ്റ് ക്യാറ്റ് (CAT 2026) എഴുതി യോഗ്യത നേടണം. അഹ്‌മദാബാദ്, ബെംഗളൂരു, അമൃത്‌സർ, ബോധ്ഗയ, കൊൽക്കത്ത, ഗുവാഹത്തി, ഇൻഡോർ, ജമ്മു, കാശിപൂർ, കോഴിക്കോട്, ലക്നോ, നാഗ്പൂർ, മുംബൈ, റായ്പൂർ, റാഞ്ചി, റോഹ്ത്തക്, സമ്പൽപ്പൂർ, ഷില്ലോംഗ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായി 22 ഐ ഐ എമ്മുകളാണ് ഇന്ത്യയിലുള്ളത്. വേറെ ചില സ്ഥാപനങ്ങളും ക്യാറ്റ് പരീക്ഷയുടെ സ്കോർ പ്രവേശനത്തിനായി ഉപയോഗിക്കുന്നുണ്ട്.അപേക്ഷഇന്നലെ മുതൽ അപേക്ഷ ക്ഷണിച്ച് തുടങ്ങി. സെപ്തംബർ 15 ആണ് അവസാന തീയതി. https://iimcat.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വേറെ ഒരു മാർഗത്തിലും അപേക്ഷ സ്വീകരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിക്കുന്നുണ്ട്. അപേക്ഷകരുടെ ബാഹുല്യം കാരണം വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ, അപേക്ഷയുടെ അവസാന ദിനത്തിനായി കാത്തുനിൽക്കാതെ കഴിയുന്നത്ര നേരത്തേ അപേക്ഷ സമർപ്പിക്കണം.അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഫോൺ നമ്പറും ഇ മെയിൽ ഐ ഡി യും സാധുവായതും പ്രവേശന പ്രക്രിയ പൂർത്തിയാകുന്നത് വരെ നിലനിൽക്കുന്നതുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. 2026 ഏപ്രിൽ ഒന്നിനോ ശേഷമോ ലഭിച്ച എൻ സി, ഒ ബി സി സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ .ഇ ഡബ്ല്യു എസ് സർട്ടിഫിക്കറ്റ് 2026-27 വർഷത്തേക്ക് സാധുത ഉള്ളതായിരിക്കണം.പരീക്ഷഇത്തവണ ക്യാറ്റ് പരീക്ഷ നടക്കുന്നത് ഐ ഐ എം ഇൻഡോറിന്റെ ആഭിമുഖ്യത്തിലാണ്. നവംബർ 29ന് മൂന്ന് സെഷനുകളായിട്ടാണ് പരീക്ഷ നടക്കുക. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പരീക്ഷയിൽ വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോമ്പ്രഹെൻഷൻ, ഡാറ്റാ ഇന്റർപ്രിറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്, കോണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് സെഷനുകളാണ് ഉണ്ടാകുക. കോമൺ അഡ്മിഷൻ ടെസ്റ്റ് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ളതാണെങ്കിലും ഓൺലൈൻ പരീക്ഷ അല്ല. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കു ശരിയായ ഉത്തരത്തിന് മൂന്ന് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് കുറയും.മൾട്ടിപ്പിൾ ചോയ്സ് അല്ലാത്ത ചോദ്യങ്ങൾക്ക് മൈനസ് മാർക്ക് ബാധകമല്ല. ക്യാറ്റ് അധികൃതർ നിശ്ചയിച്ച കമ്പ്യൂട്ടർ കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതേണ്ടത്. കേരളത്തിൽ കോട്ടയം, തിരുവനന്തപുരം, എറണാകുളം മലപ്പുറം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുക. രാജ്യത്ത് മൊത്തം 170 സെന്ററുകളിൽ പരീക്ഷ നടക്കും. അപേക്ഷകർക്ക് അഞ്ച് സെന്ററുകൾ വരെ തിരഞ്ഞെടുക്കാം. 2027 ജനുവരിയിൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും.സ്കോർ കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.യോഗ്യത50 ശതമാനം മാർക്കോടെ ഏതെങ്കിലും യൂനിവേഴ്സിറ്റി ബിരുദമാണ് ഒരു യോഗ്യത. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും അംഗവൈകല്യമുള്ളവർക്കും 45 ശതമാനം മാർക്ക് മതിയാകും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. പ്രൊഫഷനൽ യോഗ്യതകളായ സി എ, സി എസ് ഐ സി ഡബ്ല്യു എ, സി എം എ, എഫ് ഐ എ ഐ യോഗ്യതകൾ നിശ്ചിത മാർക്കോടെ നേടിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. വിവിധ സ്ട്രീമുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ, എം ബി എ, എം എസ് സി ഇൻ ഡാറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് , എക്സിക്യൂട്ടീവ് എം ബി എ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മന്റ്, പി എച്ച് ഡി, എക്സിക്യൂട്ടീവ് പിഎച്ച് ഡി തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് ക്യാറ്റ് പരീക്ഷ വഴി പ്രവേശനം ലഭിക്കും. പരീക്ഷക്ക് പ്രത്യേകം സിലബസ്സ് ഇല്ല.Content Highlights: Registration for CAT 2026 for admissions into 22 IIMs across India has officially begun on the official portal. Conducted by IIM Indore, the exam will take place on November 29 in three sessions. Eligible candidates with 50% graduation marks can apply online before September 15.