കോട്ടയത്ത് കനത്ത മഴയിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Wait 5 sec.

കോട്ടയം| കോട്ടയം തിരുവഞ്ചൂരിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവഞ്ചൂർ പറമ്പുകര ലക്ഷം വീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ പി. എസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കനത്ത മഴയിൽ ശരണിൻ്റെ വീടും, പരിസരവും ദിവസങ്ങളായി വെള്ളത്തിലാണ്. ജലനിരപ്പ് ഉയർന്നതോടെ മുറ്റത്ത് വച്ചിരുന്ന വാട്ടർ ടാങ്ക് പാടത്തേക്ക് ഒഴുകി പോയതോടെ ഇത് എടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.പറമ്പില്‍ പയറു കൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളിൽ കുരുങ്ങിയതാണ് ശരണിന് വിനയായത്.മൃതദേഹം കണ്ടെത്തിയപ്പോൾ കയറിനിടയിൽ കുടങ്ങിയ നിലയിലായിരുന്നു. ഇന്നലെ തന്നെ ഫയർഫോഴ്‌സും, NDRF കേന്ദ്ര സേനയും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ വീണ്ടും ഫയർ ആന്‍ഡ്‌ റസ്‌ക്യൂ ടീം എത്തി നടത്തിയ തെരച്ചിലിൽ 9 മണിയോടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.Content Highlights:A 35-year-old man named Saran drowned in floodwaters at Thiruvanchoor in Kottayam. The incident occurred while he was attempting to retrieve a water tank washed away in heavy rains. Fire and Rescue personnel recovered his body trapped in plastic ropes after an extensive search